രക്ഷാബന്ധന്‍: പ്രധാനമന്ത്രി മോദിക്കും അമിത് ഷാക്കും രാഖി അയച്ച്‌ സീമ ഹൈദര്‍

  • 22/08/2023

രക്ഷാബന്ധൻ ആചരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ക്ക് രാഖി അയച്ച്‌ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായെത്തിയ സീമ ഹൈദര്‍. മോദിക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആര്‍എസ്‌എസ് തലവൻ മോഹൻ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ക്കും രാഖി അയച്ചതായി സീമ ഹൈദര്‍ തന്നെയാണ് വ്യക്തമാക്കിയത്. ആഗസ്ത് 30നാണ് രക്ഷബന്ധൻ ആചാരണം നടക്കുന്നത്.


നോയിഡ സ്വദേശിയും കാമുകനുമായ ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സച്ചിൻ മീണക്കൊപ്പം (22) ജീവിക്കാനായാണ് സീമ ഹൈദര്‍ അനധികൃതമായി ഇന്ത്യയിലെത്തിയത്. അതിനിടെ, ഇന്ത്യക്കാരനെ വിവാഹം ചെയ്തതായി അവകാശപ്പെട്ട് ബംഗ്ലാദേശ് പൗര കഴിഞ്ഞ ദിവസം നോയിഡയില്‍ എത്തിയിരുന്നു. സൗരവ് കാന്ത് തിവാരിയെന്നയാളെ വിവാഹം ചെയ്തതായി അവകാശപ്പെട്ട് സാനിയ അക്തറാണ് കുഞ്ഞുമായെത്തിയത്.


Related News