ആശയവിനിമയ ബന്ധം സ്ഥാപിച്ചു; ചന്ദ്രയാന്‍ 3 ഇറങ്ങുന്നതിനിടെ എടുത്ത ചിത്രം പുറത്ത്

  • 23/08/2023

ചന്ദ്രനില്‍ ഇറങ്ങിയ ചന്ദ്രയാൻ മൂന്നിലെ ലാൻഡറിനും ബെംഗളൂരുവിലെ MOX-ISTRAC നും ഇടയില്‍ ആശയവിനിമയ ബന്ധം സ്ഥാപിച്ചു.ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ എടുത്ത ചിത്രങ്ങള്‍ ഐഎസ്‌ആര്‍ഒ പുറത്തുവിട്ടു. ലാൻഡര്‍ ഹോറിസോണ്ടല്‍ വെലോസിറ്റി കാമറ പകര്‍ത്തിയ ചിത്രങ്ങളാണ് ഐഎസ്‌ആര്‍ഒ ട്വിറ്ററില്‍ (എക്‌സ്) പങ്കുവെച്ചത്.


ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ചന്ദ്രയാൻ മൂന്നിലൂടെയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഇതിന് മുമ്ബ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യു.എസ്.എസ്.ആര്‍, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്.

എന്നാല്‍ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യം രാജ്യം ഇന്ത്യയാണ്. വിക്രം ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡ് ചെയ്തു ലോകത്തിലെ 195 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ യശസ്സുയര്‍ത്തിയിരിക്കുകയാണ്. റോവര്‍ ഇനി ചന്ദ്രോപരിതലത്തില്‍ യാത്ര ചെയ്യും.


Related News