കുളുവില്‍ കനത്ത മഴയും മണ്ണിടിച്ചിലും; നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു

  • 24/08/2023

ഹിമാചല്‍ പ്രദേശില്‍ മഴയില്‍ കനത്ത നാശനഷ്ടം. മണ്ണിടിച്ചിലിനെതുടര്‍ന്ന് കുളുവില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി ബഹുനില കെട്ടിടങ്ങളും തകര്‍ന്നുവീണു. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) തുടങ്ങിയ എമര്‍ജൻസി റെസ്‌പോണ്‍സ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.


കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിക്കുന്നുണ്ട്. മണ്ണിടിച്ചില്‍ അപകടസാധ്യത മുന്‍കൂട്ടിക്കണ്ട് രണ്ട് ദിവസം മുമ്ബ് ഭരണകൂടം കെട്ടിടങ്ങളിലെ ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും ഇത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചെന്നും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.

മഴയെ തുടര്‍ന്ന് കുളു മണ്ടി റോഡില്‍ വൻ ഗതാഗത കുരുക്കാണുള്ളത്. ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. ഇന്ന് മുതല്‍ അടുത്ത രണ്ട് ദിവസത്തേക്ക് ഹിമാചല്‍ പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

Related News