മികച്ച നടന്‍ അല്ലു അര്‍ജുന്‍; മികച്ച നടി ആലിയാ ഭട്ടും കൃതി സാനോണും; ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചു

  • 24/08/2023

69ാം ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തെലുങ്ക് നടൻ അല്ലു അര്‍ജുൻ മികച്ച നടൻ. 'പുഷ്പ' സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്. നേട്ടത്തിലൂടെ തെലുങ്കില്‍ നിന്ന് മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടനായി അല്ലു അര്‍ജുൻ മാറി. അതേസമയം, ആലിയാ ഭട്ടും കൃതി സാനോണും മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഗംഗൂഭായി കത്തിയാവാടിയിലെ പ്രകടനത്തിന് ആലിയക്കും മിമിയിലെ പ്രകടനത്തിന് കൃതിക്കും ദേശീയ പുരസ്‌കാരം ലഭിക്കുകയായിരുന്നു.


നിഖില്‍ മഹാജനാണ് മികച്ച സംവിധായകൻ. മറാത്തിയില്‍ തയാറാക്കിയ ഗോദാവരിയാണ് (ദി ഹോളി വാട്ടര്‍) ആണ് അദ്ദേഹത്തിന്റെ ചിത്രം. ആര്‍. മാധവൻ സംവിധാനം ചെയ്ത 'റോക്കറ്ററി; ദി നമ്ബി ഇഫക്‌ട്' ആണ് മികച്ച ഫീച്ചര്‍ ചിത്രം. ആര്‍.ആര്‍.ആറാണ് ജനപ്രിയ ചിത്രം. എസ്‌എസ് രാജമൗലിയാണ് ചിത്രം സംവിധാനം ചെയ്തത്. ദേശീയോദ്ഗ്രന്ഥന സിനിമയായി കശ്മീരി ഫിലിംസ് തിരഞ്ഞെടുക്കപ്പെട്ടു. ഗാന്ധി & കമ്ബനിയാണ് മികച്ച കുട്ടികളുടെ സിനിമ. ആര്‍ആര്‍ആറിലെ ഗാനത്തിന് കാല ഭൈരവ മികച്ച ഗായകനായി. 'ഇരവിൻ നിഴല്‍' സിനിമയിലൂടെ ശ്രേയ ഘോഷാല്‍ മികച്ച ഗായികയായി. മികച്ച സംഗീത സംവിധായകനായി ദേവി ശ്രീ പ്രസാദ് (പുഷ്പ) തിരഞ്ഞെടുക്കപ്പെട്ടു.

കശ്മീരി ഫയല്‍സില്‍ അഭിനയിച്ച നടി പല്ലവി ജോഷി സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. പങ്കജ് തൃപാദി (മിമി) മികച്ച സഹനടൻ. ഭവിൻ റബാരിയാണ് മികച്ച ബാല താരം. മികച്ച നോണ്‍ ഫീച്ചര്‍ സിനിമയായി ഏക് താ ഗാവ് (ഗര്‍വാലി - ഇംഗ്ലീഷ്) തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍ 'സ്‌മൈല്‍ പ്ലീസി'നാണ് മികച്ച സംവിധാന അവാര്‍ഡ്. ഈ ഹിന്ദി ചിത്രം ബാകുല്‍ മതിയാനിയാണ് സംവിധാനം ചെയ്തത്. മികച്ച നോണ്‍ ഫിക്ഷൻ ഷോര്‍ട്ട് ഫിലിം പുരസ്‌കാരത്തിന് ദാല്‍ ഭട്ട് (ഗുജറാത്തി) തിരഞ്ഞെടുക്കപ്പെട്ടു.


Related News