ചന്ദ്രയാന്‍ 3; പരീക്ഷണങ്ങള്‍ പൂര്‍ണ തോതില്‍ ആരംഭിച്ചു, വിവരങ്ങള്‍ കാത്ത് ലോകം

  • 24/08/2023

ചന്ദ്രയാൻ മൂന്നിലെ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ പൂര്‍ണ തോതില്‍ ആരംഭിച്ചു. ചന്ദ്രോപരിതലത്തിലെ കൂടുതല്‍ ദൃശ്യങ്ങളും പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഐഎസ്‌ആര്‍ഒ ഇന്ന് പുറത്തു വിട്ടേക്കും. പ്രാഥമികമായി ലഭിച്ച വിവരങ്ങള്‍ ഐഎസ്‌ആര്‍ഒ ക്രോഡീകരിച്ച്‌ വരികയാണ്.


റോവര്‍ ചന്ദ്രനില്‍ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. റോവര്‍ സഞ്ചരിച്ച്‌ ലാൻ‍ഡറിന്റെ മുന്നിലെത്തി ചന്ദ്രനിലിരിക്കുന്ന ലാൻഡറിന്റെ ചിത്രമെടുക്കും. ലാൻഡര്‍ റോവറിന്റെയും റോവറിന്‍റെ ചക്രങ്ങള്‍ ചന്ദ്രന്റെ മണ്ണിലുണ്ടാക്കിയ ചിത്രങ്ങളും ഇന്ന് പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ലാൻഡറിലെ പ്രധാന മൂന്ന് പേ ലോഡുകളും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. റോവറിലെ രണ്ട് പേ ലോഡുകള്‍ പ്രവ‌ര്‍ത്തിപ്പിക്കുന്ന ജോലികള്‍ക്കും വൈകാതെ തുടക്കമാകും.


Related News