മണിപ്പൂരില്‍ നഗ്നരാക്കി നടത്തപ്പെട്ട യുവതികള്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി ഉത്തരവ് ഇന്ന്

  • 24/08/2023

 മണിപ്പൂര്‍ സംഘര്‍ഷത്തിനിടെ നഗ്നരാക്കി നടഇ ത്തി ലൈംഗികാതിക്രമത്തിനിരയായ രണ്ട് കുകി യുവതികള്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. രകളുടെ ആവശ്യപ്രകാരം കോടതി നിയോഗിച്ച ജസ്റ്റിസ് ഗീതാ മിത്തല്‍ അധ്യക്ഷയായ സമിതി മണിപ്പൂര്‍ സന്ദര്‍ശിച്ച്‌ മൂന്ന് റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

ഈ റിപ്പോര്‍ട്ട്‌ പരിശോധിച്ച്‌ സംസ്ഥാന- കേന്ദ്രസര്‍ക്കാരുകളോട് മറുപടി നല്‍കാൻ കോടതി നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൂടി പരിശോധിച്ചായിരിക്കും കോടതി ഉത്തരവ്. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള നഷ്ടമായ രേഖകള്‍ നല്‍കല്‍, ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തുക തുടങ്ങിയ വിഷയങ്ങളില്‍ മൂന്ന് റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്. നഷ്ടപരിഹാരം ഉയര്‍ത്തണമെന്നും വീടുകള്‍ നഷ്ടമായ നിരവധി പേര്‍ക്ക് രേഖകള്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ സമിതിയുടെ പ്രവര്‍ത്തനത്തിനായുള്ള അടിസ്ഥാന സൗകര്യം സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ മേല്‍നോട്ടത്തിനും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ജസ്റ്റിസ് ഗീത മിത്തല്‍ അധ്യക്ഷയായ സമിതിക്ക് സുപ്രിംകോടതി രൂപം നല്‍കിയത്. അതേസമയം, സി.ബി.ഐ അന്വേഷണം മണിപ്പൂരില്‍ തുടരുകയാണ്.


Related News