നീതിപൂര്‍വമായ വിചാരണ നടന്നാല്‍ നിരപരാധിത്വം തെളിയിക്കപ്പെടും: മഅ്ദനി

  • 25/08/2023

ബംഗളൂരു സ്‌ഫോടനക്കേസില്‍ നിന്ന് കുറ്റമുക്തനാക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് പിഡിപി ചെയര്‍മാൻ അബ്ദുന്നാസര്‍ മഅ്ദനി. പ്രോസിക്യൂഷന് ഇതുവരെ തനിക്കെതിരേ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും നീതിപൂര്‍വകമായ വിചാരണ നടന്നാല്‍ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും മഅ്ദനി മീഡിയ വണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.


"ബംഗളൂരു സ്‌ഫോടനക്കേസില്‍ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. നീതിപൂര്‍വകമായി വിചാരണ പൂര്‍ത്തിയായാല്‍ നിരപരാധിത്വം തെളിയിക്കപ്പെടുക തന്നെ ചെയ്യും. കര്‍ണാടക സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച അനുകൂല നിലപാടുകള്‍ കൊണ്ടു കൂടിയാണ് കേരളത്തില്‍ വരാൻ സഹായിച്ചത്. കോയമ്ബത്തൂരിനെ അപേക്ഷിച്ച്‌ ബംഗളൂരുവില്‍ ചികില്‍സയേ കിട്ടിയില്ല.

കാഴ്ച പോയനാളുകളില്‍ മക്കളെപ്പോലും തിരിച്ചറിഞ്ഞില്ല. ജയിലുകളിലെ പീഡനങ്ങളാണ് ആരോഗ്യം നശിപ്പിച്ചത്. കര്‍ണാടക പൊലീസ് കോടതിയില്‍ നിരന്തരം കള്ളക്കഥകള്‍ പറഞ്ഞു. കുടക് യാത്രയെന്ന കെട്ടുകഥയുടെ വസ്തുത കോടിയേരിയുടെ പൊലീസ് അന്വേഷിച്ചു. അവര്‍ സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയത് ആശ്വാസമായി. പ്രശംസനീയമാണ്, അത് കോണ്‍ഗ്രസിനെ മാറ്റി.

Related News