മണിപ്പൂര്‍ നിയമസഭാ സമ്മേളനം ചൊവ്വാഴ്ച; ഒരുക്കങ്ങള്‍ തുടങ്ങി, കുകി എംഎല്‍എമാര്‍ പങ്കെടുക്കില്ല

  • 25/08/2023

മണിപ്പൂര്‍ നിയമസഭ സമ്മേളനം ചേരാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 29നാണ് സഭ സമ്മേളനം ആരംഭിക്കുക. 21ന്‌ സമ്മേളനം നടത്താൻ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തിരുന്നെങ്കിലും ഗവര്‍ണര്‍ അനസൂയ ഉയികെ അന്ന് അനുമതി നല്‍കിയിരുന്നില്ല. പിന്നീട് 29ന് ചേരാമെന്ന് ഗവര്‍ണര്‍ തന്നെ അറിയിക്കുകയായിരുന്നു. 


അതേസമയം, ചുരാചന്ദ്പൂരില്‍ നിന്നുള്ള കുകി എംഎല്‍എമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സുരക്ഷ പ്രശ്നം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.

സഭചേരാനുള്ള മന്ത്രിസഭയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കാത്തത് കടുത്ത ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ മൂന്നുവരെയായിരുന്നു ബജറ്റ് സമ്മേളനത്തിനായി നിയമസഭ അവസാനമായി സമ്മേളിച്ചത്‌. 

Related News