ബലാത്സംഗക്കേസില്‍ കാമുകനെതിരെ മൊഴി നല്‍കിയില്ല; ഗര്‍ഭിണിയെ കഴുത്തു ഞെരിച്ച്‌ കൊന്ന് മാതാപിതാക്കള്‍

  • 27/08/2023

മുസഫര്‍നഗര്‍: ബലാത്സംഗക്കേസില്‍ കാമുകനെതിരെ മൊഴി നല്‍കാൻ വിസമ്മതിച്ചതിന് ഗര്‍ഭിണിയെ കഴുത്തു ഞെരിച്ച്‌ കൊന്ന് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിനിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി. ശനിയാഴ്ച പീഡനക്കേസില്‍ മൊഴി പറയാനിരിക്കേയായിരുന്നു സംഭവം. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


2022 ഒക്ടോബറിലാണ് കാമുകനൊപ്പം യുവതി വീട്ടില്‍ നിന്നും ഒളിച്ചോടുന്നത്. എന്നാല്‍ ഡിസംബറില്‍ തന്നെ ഇരുവരെയും കണ്ടെത്തി, യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. യുവതി ഗര്‍ഭിണിയായിരുന്നതിനാല്‍ ബലാത്സംഗത്തിന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ഈ കേസില്‍ മൊഴി പറയാൻ യുവതിക്ക് മേല്‍ മാതാപിതാക്കള്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും യുവതി വഴങ്ങിയിരുന്നില്ല.

ശനിയാഴ്ച കോടതിയില്‍ ഹാജരാകേണ്ടിയിരുന്നതിനാല്‍ വെള്ളിയാഴ്ച വീണ്ടും ഇതേക്കുറിച്ച്‌ സംസാരമുണ്ടായി. എന്നാല്‍ പെണ്‍കുട്ടി മൊഴി പറയാൻ തയ്യാറാകാതിരുന്നതോടെ പ്രകോപിതരായ ദമ്ബതികള്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം ഗൊയ്‌ല ഗ്രാമത്തിലെ നദിയില്‍ തള്ളുകയും ചെയ്തു. കേസില്‍ ദമ്ബതികള്‍ കുറ്റം സമ്മതിച്ചതായാണ് മുസഫര്‍നഗര്‍ എസ്പി സഞ്ജീവ് സുമൻ അറിയിക്കുന്നത്.

Related News