മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം: അധ്യാപിക പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് കുട്ടിയുടെ പിതാവ്

  • 27/08/2023

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചതില്‍ അധ്യാപിക പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് കുട്ടിയുടെ പിതാവ്. അധ്യാപികക്ക് കുട്ടിയെ തല്ലിച്ചതില്‍ ഒരു ദുഃഖവുമില്ല. ചെയ്ത ക്രൂരതയെ അധ്യാപിക വീണ്ടും ന്യായികരിക്കുകയാണ്. കേസ് പിൻവലിക്കാൻ സമ്മര്‍ദ്ദമുമുണ്ടെന്നും നീതിവേണമെന്നും പിതാവ്  പറഞ്ഞു.


ഗ്രാമത്തിലെ ചിലയാളുകളാണ് കേസ് പിൻവലിക്കാൻ അവശ്യപ്പെടുന്നത്. എന്നാല്‍ കുട്ടിക്ക് നീതി വേണം അതു കൊണ്ട് ഈ കേസ് ഒരു കാരണവശാലും പിൻവലിക്കുകയില്ല. അധ്യാപികക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതു വരെ നിയനടപടി തുടരുമെന്നാണ് പിതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ സംഭവുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അധ്യാപിക ഈ സംഭവത്തിന് ശേഷം പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

Related News