ഇന്‍ഡ്യ മുന്നണിയുടെ മൂന്നാം യോഗത്തില്‍ സോണിയാ ഗാന്ധി പങ്കെടുക്കും

  • 28/08/2023

ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗത്തില്‍ സോണിയാ ഗാന്ധി പങ്കെടുക്കും. ആഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തിയ്യതികളില്‍ മുംബൈയിലാണ് യോഗം. ഇൻഡ്യ മുന്നണിയുടെ ലോഗോ സമ്മേളനത്തില്‍ പ്രകാശനം ചെയ്യുമെന്ന് മഹാരാഷ്ട്ര പി.സി.സി അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു.


ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നണിയുടെ അജണ്ടയില്‍ വിശദമായ ചര്‍ച്ചയും സമ്മേളനത്തില്‍ നടക്കുമെന്ന് പടോലെ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ 26 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ജൂണില്‍ ബംഗളൂരുവിലായിരുന്നു സഖ്യത്തിന്റെ ആദ്യ യോഗം ചേര്‍ന്നത്. ജൂലൈയില്‍ ബംഗളൂരുവില്‍ നടന്ന രണ്ടാമത്തെ യോഗത്തിലാണ് സഖ്യത്തിന് ഇൻഡ്യ (ഇന്ത്യൻ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇൻക്ലൂസീവ് അലയൻസ്) എന്ന് പേരിട്ടത്.

Related News