ചന്ദ്രയാന്‍-3 റോവറില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ

  • 28/08/2023

ചന്ദ്രയാൻ-3 റോവറില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ചന്ദ്രോപരിതല ഗര്‍ത്തങ്ങളും സഞ്ചാരപാതയുമാണ് ചിത്രങ്ങളിലുള്ളത്. നാല് മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തം മൂന്നു മീറ്റര്‍ മുന്നിലായാണ് റോവര്‍ കണ്ടത്. പാത തിരിച്ചുപിടിക്കാൻ റോവറിന് നിര്‍ദേശം നിര്‍ദേശം നല്‍കി. ഇപ്പോള്‍ സുരക്ഷിതമായി പുതിയ പാതയിലേക്ക് നീങ്ങുകയാണ്-ഐ.എസ്.ആര്‍.ഒ ട്വീറ്റ് ചെയ്തു.


ബുധനാഴ്ച വൈകീട്ട് 6.04ന് ലാൻഡിങ് നടന്ന് നാല് മണിക്കൂറിന് ശേഷം റോവറിനെ പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റോവര്‍ പുറത്തിറങ്ങിയ കാര്യം ഐ.എസ്.ആര്‍.ഒ അറിയിച്ചത്. റോവര്‍ പുറത്തിറങ്ങുന്നതിന്റെ വീഡിയോയും ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടിരുന്നു.

റോവര്‍ ചന്ദ്രോപരിതലത്തിലൂടെ അല്‍പദൂരം സഞ്ചരിച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു ചാന്ദ്രദിനമാണ് (ഭൂമിയിലെ 14 ദിവസം) റോവറിന്റെ പ്രവര്‍ത്തനകാലാവധി. ഈ സമയത്ത് ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച്‌ രാസവിശകലനങ്ങള്‍ നടത്തും.

Related News