നിത പടിയിറങ്ങുന്നു: ഇഷയും ആകാശും അനന്തും റിലയന്‍സിന്റെ ഡയറക്ടര്‍മാര്‍

  • 28/08/2023

ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ റിലയൻസിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായി നിയമിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഹ്യൂമൻ റിസോഴ്സ്, നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. 

നിത അംബാനി ബോര്‍ഡില്‍നിന്ന് പടിയിറങ്ങും. അതേസമയം, റിലയൻസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ എന്നനിലയില്‍ ആര്‍ഐഎല്‍ ബോര്‍ഡ് യോഗങ്ങളില്‍ സ്ഥിരം ക്ഷണിതാവായി നിത പങ്കെടുക്കും. 

ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവര്‍ റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, ഊര്‍ജം, മെറ്റീരിയല്‍ ബിസിനസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യപങ്ക് വിഹച്ചിരുന്നു. ആര്‍ഐഎല്‍ അനുബന്ധ കമ്ബനികളുടെ ബോര്‍ഡുകളിലും സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

Related News