ബിഹാറില്‍ ജാതി സെന്‍സസ് നടത്താനുള്ള നീക്കത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

  • 28/08/2023

ജാതി സെൻസസ് നടത്താനുള്ള ബിഹാര്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സെൻസസ് കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍പ്പെട്ട കാര്യമാണെന്നും സംസ്ഥാനങ്ങള്‍ക്ക് അതില്‍ ഇടപെടാനാവില്ലെന്നും കേന്ദ്രം സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.


1948ലെ സെൻസസ് ആക്ടില്‍ സെക്ഷൻ-3 പ്രകാരം സെൻസസ് നടത്താനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ യൂണിയൻ ലിസ്റ്റിലാണ് സെൻസസ് ഉള്‍പ്പെടുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഭരണഘടനാപരമായ എല്ലാ അനുകൂല നടപടികളും സ്വീകരിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാതി സെൻസസുമായി മുന്നോട്ട് പോകാൻ പട്‌ന ഹൈക്കോടതി ബിഹാര്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജികളിലാണ് സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്.

Related News