കൊതുകുനാശിനി കുടിച്ച്‌ രണ്ട് വയസുകാരി മരിച്ചു

  • 29/08/2023

കൊതുകുനാശിനി കുടിച്ച്‌ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ബാലാജി, നന്ദിനി ദമ്ബതികളുടെ മകള്‍ ലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കൊതുകുനാശിനി കുടിച്ച കുട്ടിയെ അമ്മ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് മരിച്ചത്. 


ഡ്രൈവറായ ബാലാജിക്കും നന്ദിനിക്കും രണ്ട പെണ്‍മക്കളാണ്. മൂത്ത മകള്‍ മാനസിക വൈകല്യമുള്ള കുട്ടിയാണ്. ചേച്ചിക്കൊപ്പം കളിക്കുന്നതിനിടയിലാണ് ലക്ഷ്മി സ്വിച്ച്‌ ബോര്‍ഡില്‍ കുത്തിവച്ചിരുന്ന കൊതുകുനാശിനി എടുത്ത് കുടിച്ചത്. സംഭവം കണ്ട അമ്മ ഓടിയെത്തി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.

ചെന്നൈയിലെ സ്റ്റാന്‍ലി ആശുപത്രിയിലാണ് മൃതദേഹം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Related News