ബലാത്സംഗത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായ വനിതാ സെക്യൂരിറ്റി ഗാര്‍ഡ് മരിച്ചു; സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

  • 29/08/2023

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വനിതാ സെക്യൂരിറ്റി ഗാര്‍ഡ് മരിച്ചു. 19കാരിക്ക് നേരെ സൂപ്പര്‍വൈസറാണ് ലൈംഗികാതിക്രമം നടത്തിയത്. പ്രതി അജയിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ബലാത്സംഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്. കൂടെ ജോലി ചെയ്യുന്നവരാണ് 19കാരിയെ ആശുപത്രിയില്‍ എത്തിച്ചത്.

Related News