'തമിഴ്നാട് വിജിലൻസിന് ഓന്തിന്‍റെ സ്വഭാവം'; ഭരണം മാറുന്നതിനനുസരിച്ച്‌ നിറം മാറുന്നുവെന്ന് ഹൈക്കോടതി

  • 31/08/2023

ചെന്നൈ: അനധികൃത സ്വത്തു സാമ്ബാദന കേസില്‍ തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തെ വെറുതെവിട്ട ഉത്തരവിനെതിരായ പുനഃപരിശോധന നടപടിക്ക് മദ്രാസ് ഹൈക്കോടതി തുടക്കമിട്ടു. തമിഴ്നാട് വിജിലൻസിനു ഓന്തിന്‍റെ സ്വഭാവമെന്ന് കോടതി വിമര്‍ശിച്ചു. ഭരണം മാറുന്നതിനനുസരിച്ച്‌ നിറം മാറുന്നു. നിര്‍ഭാഗ്യവശാല്‍ പ്രത്യേക കോടതി ഒത്താശ ചെയുന്നു.


നീതിന്യായവ്യവസ്ഥ ലജ്ജിക്കേണ്ട സാഹചര്യമാണുള്ളത്. പനീര്‍സല്‍വത്തെ രക്ഷിക്കാൻ വിജിലൻസ് വഴിവിട്ട നീക്കങ്ങള്‍ നടത്തി. പാര്‍ട്ടി ഏതെന്ന് ഹൈക്കോടതിക്ക് നോക്കേണ്ടതില്ല. ഒപിഎസ് കേസ് തുടക്കം മാത്രം എന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.

പ്രത്യേക കോടതികളെ ഉപയോഗിച്ചുള്ള അട്ടിമറി തുടങ്ങിയത് ഒപിഎസ് കേസിലാണ്. അനുമതി നല്‍കിയ അന്നത്തെ ചീഫ് ജസ്റ്റിസിനെ കുറിച്ച്‌ ഒന്നും പറയുന്നില്ല എന്നും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു. ഒപിഎസിനും വിജിലൻസിനും കോടതി നോട്ടിസ് അയച്ചു. എംഎല്‍എക്കും എംപിക്കും വേറെ നിയമം അനുവദിക്കില്ല. തൊലിപ്പുറത്തെ ചെറിയകുരു ആണോ അര്‍ബുദം ആണോ എന്ന് ഹൈക്കോടതി കണ്ടെത്തുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

Related News