'സാമ്ബാറില്‍ ചത്ത പാറ്റ, പരാതിപ്പെട്ടപ്പോള്‍ വേപ്പിലയെന്ന് മറുപടി'; എയര്‍ ഇന്ത്യക്കെതിരെ ആരോപണവുമായി യാത്രക്കാരൻ

  • 31/08/2023

ബെംഗളൂരു: വിമാനയാത്രക്കിടെ വിളമ്ബിയ ഭക്ഷണത്തില്‍ നിന്ന് ചത്ത പാറ്റയെ കിട്ടിയെന്ന് യാത്രക്കാരന്റെ ആരോപണം. എയര്‍ ഇന്ത്യ യാത്രക്കാരനാണ് ആരോപണമുന്നയിച്ച്‌ രംഗത്തെത്തിയത്. ബെംഗളൂരു-ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രയ്ക്കിടെയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകനായ പ്രവീണ്‍ വിജയ്‌സിംഗ് തനിക്ക് വിളമ്ബിയ ഭക്ഷണത്തില്‍ ചത്ത പാറ്റയെ ലഭിച്ചെന്ന് ആരോപണമുന്നയിച്ചത്.


ഇഡലിക്കൊപ്പം വിളമ്ബിയ സാമ്ബാറിലാണ് പാറ്റയെ കണ്ടത്. സംഭവം ലെഡ് ഫ്ലൈറ്റ് അറ്റൻഡന്റിനെ അറിയിച്ചു. എന്നാല്‍, അത് ചത്ത പാറ്റയല്ലെന്നും കറിവേപ്പിലയാണെന്നും പറഞ്ഞ് തന്നോട് കഴിയ്ക്കാൻ ആവശ്യപ്പെട്ടെന്നും പരാതിക്കാരൻ ആരോപിച്ചു. നഷ്ടപരിഹാരമായി മുഴുവൻ ടിക്കറ്റ് നിരക്കും തിരികെ നല്‍കാമെന്ന് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്യ എന്നാല്‍ തനിക്ക് എയര്‍ ഇന്ത്യയുടെ നഷ്ടപരിഹാരം വേണ്ടെന്നും ഇയാള്‍ പറഞ്ഞു.

ഓഗസ്റ്റ് 22-ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7.05ന് പുറപ്പെട്ട AI 513 എന്ന വിമാനത്തിലാണ് യാത്ര ചെയ്തത്. താൻ വെജിറ്റേറിയനാണ്. ഇഡ്‌ലി, സാമ്ബാര്‍, ക്രോസന്റ് എന്നിവയാണ് ഓര്‍ഡര്‍ ചെയ്തത്. ഇഡ്ഡലിക്കൊപ്പം സാമ്ബാറുമുണ്ടായിരുന്നു.

അസ്വാഭാവികമായ എന്തോ ഒന്ന് ശ്രദ്ധിയില്‍പ്പെട്ടപ്പോള്‍ ഭക്ഷണം പുറത്തേക്ക് തുപ്പി. ഭക്ഷണത്തില്‍ ചത്ത പാറ്റയുണ്ടായിരുന്നു. ഞാൻ ഫ്ലൈറ്റ് പേഴ്സറെ വിളിച്ച്‌ വിവരം പറഞ്ഞു. അത് പാറ്റയല്ല, കറിവേപ്പിലയാണെന്നും ഞാൻ അത് കഴിക്കണമെന്നും അവര്‍ പറഞ്ഞത് എന്നെ അതിയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Related News