കലാപം തുടരുന്നു: മണിപ്പൂരില്‍ നിന്ന് ദ്രുത കര്‍മ്മ സേനയെ പിൻവലിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു

  • 18/09/2023

ദില്ലി: മണിപ്പൂരില്‍ നിന്ന് ദ്രുത കര്‍മ്മ സേനയെ പിൻവലിക്കാൻ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഘട്ടം ഘട്ടമായി സേനയെ പിൻവലിക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ പത്തു കമ്ബനി ദ്രുത കര്‍മ്മ സേനയാണ് മണിപ്പൂരിലുള്ളത്. ഇത് കുറയ്ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ സംവരണ വിഷയത്തില്‍ ആരംഭിച്ച കലാപം പൂര്‍ണമായും അവസാനിച്ചിട്ടില്ല.


അതേസമയം മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇംഫാല്‍ വെസ്റ്റിലെ വീട്ടില്‍ നിന്നും ഇന്നലെ അക്രമികള്‍ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം തലക്ക് വെടിയേറ്റ നിലയില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്തെകില്‍ നിന്നാണ് കണ്ടെത്തിയത്.

Related News