യാത്രയ്ക്കിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ ശ്രമം; യുവാവിനെ അറസ്റ്റ് ചെയ്തു

  • 22/09/2023

അഗര്‍ത്തല: യാത്രയ്ക്കിടെ, വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ യുവാവിന്റെ ശ്രമം. നൂറ് കണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ച കേസില്‍ 41കാരനായ ത്രിപുര സ്വദേശി ബിശ്വജിത്ത് ദേബത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ഗുവാഹത്തി- അഗര്‍ത്തല ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. യാത്രാമധ്യേ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാനാണ് യുവാവ് ശ്രമിച്ചത്. ഇത് കണ്ട് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും തടയാന്‍ ശ്രമിച്ചു. അതിനിടെ ജീവനക്കാരും യുവാവും തമ്മില്‍ അടിപിടിയില്‍ കലാശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വിമാനത്തിലെ നൂറ് കണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചതിന് 41കാരനെതിരെ അഗര്‍ത്തല എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനാണ് കേസെടുത്തത്. ബിശ്വജിത്ത് ദേബത്തിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് അഗര്‍ത്തല പൊലീസ് അറിയിച്ചു.

Related News