സാൽമി റോഡിൽ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; അമേരിക്കൻ സൈനികന് ദാരുണാന്ത്യം

  • 27/10/2023


കുവൈത്ത് സിറ്റി: വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമേരിക്കൻ സൈനികന് ദാരുണാന്ത്യം. സാൽമി റോഡിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെ അൽ സാൽമി റോഡിൽ വാഹനം ഇടിച്ചതായി റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് അൽ ജഹ്‌റ അൽ ഹർഫി സെന്റർ ഫയർ ബ്രിഗേഡ് അറിയിച്ചു. അ​ഗ്നിരക്ഷാ സംഘം എത്തിയപ്പോൾ ഇടയനില്ലാതെ റോഡ് മുറിച്ചുകടക്കുന്ന ഒട്ടകവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് വ്യക്തമായി. അമേരിക്കൻ സൈന്യത്തിലെ കമാൻഡറാണ് അപകടത്തിൽ മരണപ്പെട്ടത്. മൃതദേഹം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News