ഇസ്രായേലിന് ഒരു തരത്തിലും സാമ്പത്തിക സഹായം നൽകുന്നില്ലെന്ന് സ്റ്റാർ ബക്സ്

  • 27/10/2023



കുവൈത്ത് സിറ്റി: ഇസ്രായേലിന് ഒരു തരത്തിലും സാമ്പത്തിക സഹായം നൽകുന്നില്ലെന്ന് അമേരിക്കൻ കമ്പനിയായ സ്റ്റാർ ബക്സ് വ്യക്തമാക്കി. അമേരിക്കൻ കമ്പനിയാണെങ്കിലും, മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും 11 രാജ്യങ്ങളിലായി ഏകദേശം 1,900 കഫേകൾ ഉൾപ്പെടെ 19,000-ത്തിലധികം പങ്കാളികൾ പ്രവർത്തിക്കുന്ന വമ്പൻ ശൃംഖലയാണ് സ്റ്റാർ ബക്സ്. ലോകത്തെ 86 രാജ്യങ്ങളിൽ സ്റ്റാർ ബക്സിന് ഇപ്പോൾ സാന്നിധ്യമുണ്ട്. ഇതിനിടെയാണ് സ്റ്റാർബക്സ് അല്ലെങ്കിൽ ഹോവാർഡ് ഷുൾട്സ് ഇസ്രായേലിന് സാമ്പത്തിക സഹായം നൽകുന്നതായി ചില കിംവദന്തികൾ പ്രചരിച്ചത്.

ഇപ്പോൾ കമ്പനി നേരിട്ട് ഈ പ്രചാരണം തള്ളി കളഞ്ഞിരിക്കുകയാണ്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത പക്ഷപാതപരമായ കിംവദന്തി മാത്രമാണിതെന്ന് കമ്പനി അറിയിച്ചു. സ്റ്റാർബക്സോ ഹോവാർഡ് ഷുൾട്സോ ഇസ്രായേലി സർക്കാരിനോ അല്ലെങ്കിൽ ഇസ്രായേൽ സൈന്യത്തിനോ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം നൽകുന്നില്ല. സ്റ്റാർബക്‌സോ അതിന്റെ ചെയർമാനും മുൻ സിഇഒയുമായ ‌ഹോവാർഡ് ഷുൾട്‌സോ ഇസ്രായേലി സർക്കാരിനോ അല്ലെങ്കിൽ ഇസ്രായേലി സൈന്യത്തിനോ ഒരു തരത്തിലും സാമ്പത്തിക സഹായം നൽകുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.

Related News