കുവൈത്തിന്റെ ആകാശത്ത് ഇന്ന് ചന്ദ്രഗ്രഹണം ദൃശ്യമാകും

  • 28/10/2023



കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആകാശത്ത് ഇന്ന്  ശനിയാഴ്ച ചന്ദ്രഗ്രഹണം ദൃശ്യമാകും. ശനിയാഴ്ച രാത്രി 11 മണിക്ക് കുവൈത്ത് ആകാശം ഭാഗിക ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് അൽ അജിരി സയന്റിഫിക് സെന്റർ അറിയിച്ചു. ഗ്രഹണത്തിന്റെ ആരംഭം രാത്രി 10:34ന് നിരീക്ഷിക്കപ്പെടും. 11:13 ആകുമ്പോൾ ചന്ദ്രൻ ഗ്രഹണത്തിന്റെ മധ്യത്തിലായിരിക്കും. 11.53ന് ​ഗ്രഹണം അവസാനിക്കും. ഈ പ്രതിഭാസം ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണമാണെന്നും കൂടാതെ ചന്ദ്രൻ വ്യാഴ ഗ്രഹവുമായി ചേർന്നായിരിക്കുമെന്നും അൽ അജിരി സയന്റിഫിക് സെന്റർ അറിയിച്ചു.

Related News