വേശ്യാവൃത്തി: കുവൈത്തിൽ 12 പ്രവാസികൾ അറസ്റ്റിൽ

  • 28/10/2023



കുവൈത്ത് സിറ്റി: രാജ്യത്ത് വേശ്യാവൃത്തിയിൽ ഏർപ്പെട്ട 12 പ്രവാസികൾ അറസ്റ്റിൽ. മൂന്ന് കേസുകളിലായി മഹ്ബൗല, ഹവല്ലി മേഖലകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. പൊതു ധാർമികതയെ തകർക്കുന്ന പ്രവർത്തനങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പബ്ലിക് മോറാലിറ്റി പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റും അൽ അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും ന‌ടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായ വ്യക്തികൾക്കെതിരെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News