പലസ്തീൻ വേണ്ടി കുവൈത്തി; അൽ ഇറാദ സ്‌ക്വയറിൽ ഒത്തുകൂടി പൗരന്മാരും പ്രവാസികളും

  • 28/10/2023



കുവൈത്ത് സിറ്റി: പലസ്തീൻ ജനതയ്‌ക്കുള്ള പിന്തുണ ഒരിക്കൽ കൂടി പ്രകടിപ്പിക്കാനും ഗാസയ്‌ക്കെതിരായ ആക്രമണത്തെ അപലപിക്കാനും കുവൈത്തികളും പ്രവാസികളും അൽ ഇറാദ സ്‌ക്വയറിൽ ഒത്തുകൂടി. കുവൈത്ത് പ്രോഗ്രസീവ് മൂവ്‌മെന്റ് "ഓപ്പൺ ദ റഫ ക്രോസിംഗ്" എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. ഗാസയിൽ നിലനിൽക്കുന്ന മാനുഷിക പ്രതിസന്ധിക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണെന്ന് മുദ്രാവാക്യമുയർന്നു. ​ഗാസയിലെ തങ്ങളുടെ സഹോദരങ്ങൾക്ക് കുവൈറ്റ് ജനതയുടെ അചഞ്ചലമായ പിന്തുണ ഉറപ്പിച്ചും മുദ്രാവാക്യങ്ങൾ മുഴക്കി. അവശ്യ മെഡിക്കൽ, ഭക്ഷണ സഹായങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിന് റഫ ക്രോസിംഗ് വേഗത്തിൽ തുറക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Related News