കുവൈത്തിൽ വഴിയോര കച്ചവടക്കാർക്ക് അനുവദിച്ച വർക്ക് പെർമിറ്റ് റദ്ദാക്കാൻ നീക്കം

  • 28/10/2023



കുവൈത്ത് സിറ്റി: വഴിയോര കച്ചവടക്കാർക്ക് അനുവദിച്ച വർക്ക് പെർമിറ്റ് റദ്ദാക്കാൻ നീക്കം തുടങ്ങി ജനസംഖ്യാഘടന വിഷയം പരിഹരിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റി. റിപ്പോർട്ടുകൾ പ്രകാരം ഈ വഴിയോരക്കച്ചവടക്കാർ രാജ്യം നൽകി വരുന്ന സേവനങ്ങൾക്ക് ഒരു ഭാരമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.  പ്രത്യേകിച്ച് അവർ സ്വയം പ്രവർത്തിക്കുന്നതിനാൽ രാജ്യത്തെ മാർക്കറ്റിന് യാതൊരുവിധ ​ഗുണവും ലഭിക്കുന്നില്ല. വഴിയോരക്കച്ചവടക്കാർക്കുള്ള വർക്ക് പെർമിറ്റ് വിസ വ്യാപാരത്തിലേക്കുള്ള ഒരു വാതിൽ കൂടിയാണ്.

കൂടാതെ, ഈ വഴിയോരക്കച്ചവടക്കാർ നൽകുന്ന അതേ ആവശ്യങ്ങൾ സഹകരണ സംഘങ്ങളും സെൻട്രൽ മാർക്കറ്റുകളും ഇപ്പോൾത്തന്നെ നിറവേറ്റുന്നുണ്ട്. മാൻപവർ അതോറിറ്റി നൽകുന്ന വർക്ക് പെർമിറ്റ് ഉപയോഗിച്ച് ആയിരക്കണക്കിന് പ്രവാസികൾ ഈ ബിസിനസ്സുകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഈ പെർമിറ്റുകൾ റദ്ദാക്കുന്നത് ജനസംഖ്യാ ഘടന സുപ്രീം കമ്മിറ്റി അംഗീകരിച്ചാൽ കുറഞ്ഞത് 5,000 വർക്ക് പെർമിറ്റുകളെങ്കിലും റദ്ദാക്കപ്പെട്ടേക്കാം.

Related News