കുവൈത്തിൽ പ്രമേഹ രോഗികളിൽ വൻ വർദ്ധനവ്; ക്ലിനിക്കിൽ എത്തുന്നത് ദിവസവും 3440 പേർ

  • 28/10/2023

 


കുവൈത്ത് സിറ്റി: പ്രമേഹ ക്ലിനിക്കുകളിൽ എത്തുന്നവരുടെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യ മന്ത്രാലയം. 2021-ൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിയ രോഗികളുടെ എണ്ണം ഏകദേശം 13.1 ദശലക്ഷം ആണ്. അതിൽ കുവൈത്തികൾ 68.3%, കുവൈറ്റികളല്ലാത്തവർ 31.7% എന്നിങ്ങനെയാണ് കണക്കുകൾ. അൽ അഹമ്മദി ഹെൽത്ത് ഡിസ്ട്രിക്റ്റിലാണ് ഏറ്റവും കൂടുതൽ രോഗികൾ എത്തിയത്, 26.2%. ഏറ്റവും കുറവ് കാപ്പിറ്റൽ ഹെൽത്ത് ഡിസ്ട്രിക്ടിലാണ്, 17.7%.  അതേ സമയം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രമേഹ ക്ലിനിക്കുകളുടെ ആകെ എണ്ണം 88 ക്ലിനിക്കുകളിൽ എത്തിയിട്ടുണ്ട്. ഈ ക്ലിനിക്കുകളിലേക്കുള്ള സന്ദർശനങ്ങളുടെ എണ്ണം 839,280 ആണ്. പ്രതിദിനം ശരാശരി 3,440 പേർ സേവനത്തിനായി എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്

Related News