ഗാസയിലേക്ക് സഹായവുമായി കുവൈത്തിൽ നിന്ന് അഞ്ചാമത്തെ വിമാനം പുറപ്പെട്ടു

  • 28/10/2023



കുവൈത്ത് സിറ്റി: ഗാസയിലേക്ക് സഹായവുമായി കുവൈത്തിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം പുറപ്പെട്ടു. കുവൈത്ത് എയർ ബ്രിഡ്ജിൽ നിന്ന് ഈജിപ്ഷ്യൻ നഗരമായ അ -അരിഷിലേക്കാണ് വിമാനം ആദ്യം എത്തുക. 
ഗാസ മുനമ്പിലെ പലസ്തീൻ സഹോദരങ്ങളിലേക്ക് അവിടെ നിന്ന് സഹായം എത്തും. പത്ത് ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളുമാണ് വിമാനത്തിൽ ഉള്ളത്. ഇസ്രായേൽ അധിനിവേശ ആക്രമണത്തിന്റെ ഫലം  അനുഭവിക്കുന്ന പലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ. പലസ്തീൻ വിഷയത്തിൽ കുവൈത്ത് ഭരണകൂടത്തിന്റെ  ഉറച്ച നിലപാട് വ്യക്തമാക്കുന്നതിനും ഗാസയിലെ സഹോദരങ്ങളെ പിന്തുണയ്‌ക്കുന്നതിനും വേണ്ടിയാണ് രാജ്യത്തിൻ്റെ തീവ്ര ശ്രമങ്ങൾ.  വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Related News