മൂന്ന് മാസത്തിനിടെ കുവൈത്തിൽ പിടിച്ചെടുത്തത് 800 കിലോഗ്രാം മയക്കുമരുന്നും മില്യൺ സൈക്കോട്രോപിക് ഗുളികകളും

  • 17/11/2023



കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ 800 കിലോഗ്രാം വിവിധ മയക്കുമരുന്നുകളും 1.5 മില്യൺ സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തതായാണ് കണക്കുകൾ. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാരക വിപത്തിൽ നിന്ന് രാജ്യത്തെ യുവാക്കളെ രക്ഷിക്കുന്നതിനുള്ള തീവ്ര ക്യാമ്പയിൻ ആണ് തുടരുന്നത്. ഓ​ഗസ്റ്റ് മുതൽ ഒക്ടോബർ വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും മയക്കുമരുന്ന് പിടിച്ചെടുത്തത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വിഭാ​ഗങ്ങൾ വിവിധ മയക്കുമരുന്ന് കേസുകളിലായി ഡസൻ കണക്കിന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ രാജ്യക്കാരായ 190 ഓളം പേരെ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

Related News