ഗാസയ്ക്ക് കൈത്താങ്ങ്; കുവൈത്തിൽ നിന്നുള്ള 21-ാമത്തെ വിമാനം പുറപ്പെട്ടു

  • 17/11/2023



കുവൈത്ത് സിറ്റി: ദുരിതം അനുഭവിക്കുന്ന ​ഗാസയ്ക്ക് സഹായമായി കുവൈത്തിൽ നിന്നുള്ള 21-ാമത്തെ വിമാനം പുറപ്പെട്ടു. ഗാസ മുനമ്പിലെ സഹോദരങ്ങളെ പിന്തുണയ്ക്കുകയും അവർക്ക് ആശ്വാസം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് റിലീഫ് സൊസൈറ്റി), 22 കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റികളുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടത്തിയതെന്ന് കുവൈത്ത് റിലീഫ് സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ തുവൈനി പറഞ്ഞു. 

ഫസ ഫോർ പലസ്തീൻ എന്ന പേരിലാണ് ക്യാമ്പയിൻ തുടരുന്നത്. ഗാസ സഹോദരങ്ങൾക്ക് ആവശ്യമായതും അടിയന്തിരവുമായ സഹായം നൽകുന്നതിന് കുവൈത്ത് എയർ ബ്രിഡ്ജ് പ്രവർത്തനം തുടരുകയാണ്. രാജ്യത്തെ മനുഷ്യസ്‌നേഹികളുടെയും ഔദ്യോ​ഗിക അതോറിറ്റികളുടെയും വലിയ പിന്തുണ ഈ പ്രയത്നത്തിന് ലഭിച്ചു. ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയുൾപ്പെടെ വിവിധ സാമഗ്രികളാണ് ഏറ്റവുമൊടുവിൽ ​ഗാസിയിലേക്ക് അയച്ചിട്ടുള്ളത്. നാല് ആംബുലൻസുകളും ഉൾപ്പെടുന്നു.

Related News