അമിതവണ്ണത്തിന് ശസ്ത്രിക്രിയ; കവൈത്തിൽ പ്രതിവർഷം നടക്കുന്നത് 5000ത്തിലേറെ

  • 18/11/2023


കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളിലെ പൗരന്മാർ അമിതവണ്ണം ഒഴിവാക്കാൻ പ്രതിവർഷം നടത്തുന്ന ശസ്ത്രക്രിയകളുടെ എണ്ണം 100,000 ഓപ്പറേഷനുകളിൽ എത്തുന്നുവെന്ന് കുവൈത്ത് ഒബിസിറ്റി സർജറി അസോസിയേഷൻ പ്രസിഡന്റ് ഡോ. മുഹമ്മദ് അൽ ജറല്ല അറിയിച്ചു. ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഉയർന്ന ശതമാനമാണ്. പൗരന്മാർ അമിതവണ്ണത്തിന് ശസ്ത്രക്രിയകൾ നടത്തുന്ന നിരക്കിൽ ലോകത്തിൽ തന്നെ ആദ്യ പത്ത് രാജ്യങ്ങളിൽ കുവൈത്തും ഉൾപ്പെടുന്നുണ്ട്. 

പ്രതിവർഷം അയ്യായിരത്തിലേറെ ഓപ്പറേഷനുകളാണ് കുവൈത്തിൽ നടക്കുന്നത്. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അൽ ജറല്ല. അമിതവണ്ണത്തിന്റെ ഫലമായുണ്ടാകുന്ന പ്രമേഹം 80 ശതമാനത്തിൽ എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അൽ ജറല്ല, ഇത് അപകടകരമായ നിരക്കാണെന്ന് ഊന്നിപ്പറയുകയും ചെയ്തു. പ്രമേഹ സാധ്യതയും അതിന്റെ ഫലമായുണ്ടാകുന്ന സങ്കീർണതകളും കുറയ്ക്കുന്നതിന് അമിതവണ്ണത്തെ അതിന്റെ വേരുകളിൽ നിന്ന് തന്നെ ചികിത്സിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News