മഴ: കുവൈത്തിൽ ആശുപത്രിയിൽ‌ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധനവ്

  • 18/11/2023



കുവൈത്ത് സിറ്റി: മഴക്കാലത്തെ മുൻനിർത്തി ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി മഴ സമയത്ത് കഴിയുന്നത്ര വീട്ടിൽ തന്നെ എല്ലാവരും തുടരണമെന്ന് ആരോ​ഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ആസ്തമ രോഗികൾക്ക് ബ്രോങ്കോഡിലേറ്ററുകൾ പോലുള്ള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാൻ ആവശ്യമായ ചികിത്സകൾ ലഭ്യമാണെന്ന് ഉറപ്പാക്കണം. 

രാജ്യത്ത് മഴ പെയ്തതോടെ വിവിധ വിഭാഗങ്ങളിലെ ആശുപത്രികളിലെ അപകട, അത്യാഹിത വിഭാഗങ്ങളിലേക്ക് എത്തിയ രോ​ഗികളുടെ എണ്ണം വർധിച്ചു. പ്രത്യേകിച്ച് ആസ്ത്മയും ബ്രോങ്കൈറ്റിസ് രോഗികളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരുമാണ് ചികിത്സ തേടിയത്. രോ​ഗികളുടെ എണ്ണത്തിലെ കൂടുതലുണ്ടാകുമെന്ന പ്രതീക്ഷയുള്ളതിനാൽ ആശുപത്രികളിലെ അപകട, അത്യാഹിത വിഭാഗങ്ങൾ ജാ​ഗ്രത പുലർത്തിയിരുന്നുവെന്നും ആരോ​ഗ്യ വൃത്തങ്ങൾ പറഞ്ഞു.

Related News