1500 മെഗാവാട്ട് വൈദ്യുതി പ്രൈവറ്റ് കമ്പനിയിൽനിന്ന് വാങ്ങാനൊരുങ്ങി കുവൈറ്റ്

  • 18/11/2023

  


കുവൈത്ത് സിറ്റി: വൈദ്യുതോർജ്ജ വിതരണത്തിൽ വിദഗ്ധരായ ഒരു കമ്പനിയുമായി കരാറിൽ ഏർപ്പെടുത്തുന്നതിന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന് ഫത്വ, നിയമനിർമ്മാണ വകുപ്പിന്റെ അനുമതി ലഭിച്ചു. മന്ത്രാലയത്തിന് 1,500 മെഗാവാട്ട് വൈദ്യുതി നൽകുന്നതിനായി അന്താരാഷ്ട്ര കമ്പനികളിലൊന്നുമായാണ് കരാറിൽ ഏർപ്പെടുക. വരാനിരിക്കുന്ന വേനൽക്കാലത്ത് ഉൽപ്പാദനക്ഷമതയിൽ എന്തെങ്കിലും കുറവുണ്ടായാൽ മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടി. നിലവിലെ ഉൽപ്പാദനത്തിന്റെ വെളിച്ചത്തിൽ, പ്രത്യേകിച്ച് ഉപഭോഗം കൂടുതലുള്ള സമയങ്ങളിൽ വൈദ്യുതി ലഭ്യതയിൽ കുറവ് വരാനുള്ള സാധ്യത മന്ത്രാലയം കാണുന്നുണ്ട്.

Related News