സൈറ്റുകൾ പൊളിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം; കുവൈറ്റ് മുനിസിപ്പാലിറ്റി

  • 18/11/2023

 

കുവൈത്ത് സിറ്റി: സൈറ്റുകൾ പൊളിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ ആവശ്യകതകളെയും ചട്ടങ്ങളെയും കുറിച്ചുള്ള അവബോധം അവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ഹവല്ലി മുനിസിപ്പാലിറ്റിയിലെ സുരക്ഷാ വിഭാഗം ഡയറക്ടർ അൽ ഹുമൈദി അൽ മുതൈരി. രാജ്യത്തെ ഗവർണറേറ്റുകളിലെ എല്ലാ മുനിസിപ്പാലിറ്റി ശാഖകളിലെയും സുരക്ഷാ വിഭാഗങ്ങൾക്കായുള്ള സമഗ്ര പരിശോധന ക്യാമ്പയിന്റെ ഭാഗമായി ഹവല്ലി മുനിസിപ്പാലിറ്റിയുടെ സുരക്ഷാ വിഭാഗം സംഘടിപ്പിച്ച മൂന്നാമത്തെ ഫീൽഡ് ടൂറിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

സൈറ്റുകൾ പൊളിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി കുവൈത്ത് മുനിസിപ്പാലിറ്റി ലൈസൻസ് നൽകണമെന്ന് അദ്ദേഹം വിശദീകരിച്ചു. എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റിന്റെ ലൈസൻസും തുടർന്ന് സുരക്ഷാ വകുപ്പിൽ നിന്നുള്ള പൊളിക്കൽ സുരക്ഷാ ലൈസൻസും നേടിയ ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ തുടർ നടപടികൾ പാടുള്ളൂ എന്നും അൽ ഹുമൈദി അൽ മുതൈരി വിശദീകരിച്ചു.

Related News