ഏഷ്യൻ പ്രവാസികളുടെ കൊലപാതകം; ഇന്ത്യൻ പ്രവാസിയുടെ കസ്റ്റഡി തുടരും

  • 18/11/2023



കുവൈത്ത് സിറ്റി: രണ്ട് ഏഷ്യൻ പ്രവാസികളെ കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ഇന്ത്യൻ പ്രവാസിയെ 14 ദിവസത്തേക്ക് കൂടി തടങ്കലിൽ വയ്ക്കാൻ കോടതി തീരുമാനം. ചില തർക്കങ്ങളെത്തുടർന്ന് ജഹ്‌റയിൽ  രണ്ട് ഏഷ്യൻ പ്രവാസികളെ ഇന്ത്യൻ പ്രവാസി കൊലപ്പെടുത്തിയെന്നാണ് ആരോപണം. ജഹ്‌റയിലെ മുറിക്കുള്ളിൽ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ കുത്തേറ്റതിന്റെ അടയാളങ്ങളോടെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. സംഭവത്തിൽ ഇന്ത്യക്കാരനായ ഒരു പ്രവാസിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related News