2023ൽ ട്രാഫിക് നിയമ ലംഘനത്തിന് കുവൈത്തിൽനിന്ന് നാടുകടത്തിയത് 122 പ്രവാസികളെ

  • 19/11/2023



കുവൈത്ത് സിറ്റി: ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിന് ഈ വർഷം ഇതുവരെ  122 പ്രവാസികളെ നാടുകടത്തിയതായി  ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കാണിത്. വർഷാവസാനത്തോടെ ഈ കണക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്. നാല് വർഷത്തിനിടെ റദ്ദാക്കിയ ലൈസൻസുകളുടെ എണ്ണം 300,000 ആയതായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. 
2020ൽ 50,390 ഡ്രൈവിംഗ് ലൈസൻസുകളും 2021ൽ 88,925-ഉം 2021-ൽ 100,266-ഉം 2023-ൽ 53,083-ഉം ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി. മരണപ്പെട്ടവരും താമസാനുമതി കാലഹരണപ്പെട്ട പ്രവാസികളും അല്ലെങ്കിൽ സ്ഥിരമായി രാജ്യം വിട്ടവരും ഇതിൽ ഉൾപ്പെടുന്നുണ്ട്.

Related News