ഓൺലൈൻ തട്ടിപ്പിന് ഇരയായി കുവൈറ്റ് പ്രവാസി; നഷ്ടപ്പെട്ടത് 3000 ദിനാർ

  • 19/11/2023



കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്ത് നിന്ന് സുരക്ഷാ ജീവനക്കാരായോ ബാങ്ക് പ്രതിനിധികളായോ ചമഞ്ഞ് ഫോൺ കോളുകളിലൂടെ മറ്റ് ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിലൂടെയുമുള്ള ഓൺലൈൻ തട്ടിപ്പ് വീണ്ടും. ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഏറ്റവുമൊടുവിൽ ഒരു പ്രവാസിയാണ് തട്ടിപ്പിന് ഇരയായത്. മൂവായിരം ദിനാർ തട്ടിയെടുത്തതായാണ് പ്രവാസി ഫർവാനിയ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. 

 ബാങ്ക് ജീവനക്കാരനാണെന്ന് വിളിച്ചയാൾ പറഞ്ഞുവെന്നും തന്റെ ബാങ്ക് കാർഡിന്റെയും സിവിൽ ഐഡിയുടെയും പകർപ്പ് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇത് നൽകി ചുരുങ്ങിയ സമയത്തിനുള്ളിൽ മൊത്തം 3,000 ദിനാർ പിൻവലിച്ചതായി സൂചിപ്പിക്കുന്ന ഒന്നിലധികം സന്ദേശങ്ങൾ ഇരയ്ക്ക് ലഭിച്ചു. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അത്തരം വിവരങ്ങൾക്കായി ഇടപാടുകാരെ അഭ്യർത്ഥിക്കുന്ന ജീവനക്കാർ ഇല്ലെന്നായിരുന്നു മറുപടി. കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അതോറിറ്റികൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related News