ഫർവാനിയയിൽ പട്ടാപ്പകൽ മോഷണത്തിനിരയായി പ്രവാസി; മൂന്ന് പേർക്കെതിരെ അന്വേഷണം

  • 19/11/2023

 

കുവൈത്ത് സിറ്റി: പട്ടാപ്പകൽ വഴിയാത്രക്കാരുടെ മുന്നിൽ വച്ച് പ്രവാസിയിൽ നിന്ന്  അജ്ഞാതരായ മൂന്ന് പേർ കവർച്ചയ്ക്ക് ശ്രമിച്ചു. ഉടൻ തന്നെ ഫർവാനിയ പോലീസ് സ്റ്റേഷനിൽ പ്രവാസി സംഭവം റിപ്പോർട്ട് ചെയ്തു.  പ്രതികൾ തന്റെ വഴി തടസ്സപ്പെടുത്തുകയും തന്നെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് പ്രവാസിയുടെ പരാതിയിൽ പറയുന്നത്. മോഷണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News