കുവൈറ്റ് കാലാവസ്ഥയിൽ മാറ്റം; സബാന നക്ഷത്രം 24ന് ദൃശ്യമാകുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ

  • 19/11/2023

 

കുവൈത്ത് സിറ്റി: രാത്രി സമയം നീളുകയും പകൽ സമയം കുറയുകയും ചെയ്യുന്ന അൽ സബാന നക്ഷത്രം 24ന് ദൃശ്യമാകുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു.  13 ദിവസമാണ് ഈ കാലാവസ്ഥ നീണ്ടു നിൽക്കുക. ഈ മാസം 24ന് സീസണിന്റെ അവസാന ഘട്ടത്തിലേക്ക് (അൽ-വാസ്ം) പ്രവേശിക്കുന്ന തീയതിയും ശൈത്യകാലത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ സബാന നക്ഷത്രം ദൃശ്യമാവുകയും ചെയ്യും. ഈ കാലത്ത് തുടക്കത്തിൽ പകലിന്റെ ദൈർഘ്യം 10 ​​മണിക്കൂർ 31 മിനിറ്റാണ്. രാത്രിയുടെ ദൈർഘ്യം 13 മണിക്കൂറും 28 മിനിറ്റും വരെ നീളും. സബാന അവസാനിക്കുമ്പോൾ രാത്രിയുടെ സമയം 11 മിനിറ്റ് വർധിക്കുകയും 13 മണിക്കൂറും 39 മിനിറ്റ് വരെ രാത്രി നീളുകയും ചെയ്യുമെന്ന് വിദ​ഗ്ധർ വ്യക്തമാക്കി.

Related News