ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതി 2025ൽ ആരംഭിക്കും

  • 19/11/2023



കുവൈത്ത് സിറ്റി: ൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അംഗീകാരം നൽകി. പദ്ധതി 2025 ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുൾപ്പെടെ ജിസിസി രാജ്യങ്ങളിലെ താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും സഞ്ചാരം സുഗമമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഒരു വിസ ഉപയോഗിച്ച് ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കാൻ പദ്ധതി യാത്രക്കാരെ അനുവദിക്കും. ഇത് ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ രാജ്യത്തിന്റെയും സംയുക്തമോ വ്യക്തിഗതമോ ആയ സാങ്കേതിക സമിതികൾ ഓരോ അതാത് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി വിസ അപേക്ഷയ്ക്ക് ആവശ്യമായ വ്യവസ്ഥകളും രൂപപ്പെടുത്തുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്യുന്ന തരത്തിലാണ് കാര്യങ്ങൾ നടപ്പാക്കി വരുന്നത്.

Related News