കുവൈത്തിൽ ഇന്നും മഴ തുടരും; വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാൻ ഫീൽഡ് ടീമുകകൾ സജ്ജം

  • 19/11/2023



കുവൈത്ത് സിറ്റി: വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന ഏത് സാഹചര്യത്തെയും ഉടനടി നേരിടാൻ ഫീൽഡ് ടീമുകകൾ സജ്ജമാണെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മഴയുള്ള ദിവസങ്ങളിൽ സുഗമമായ ഗതാഗതം സാധ്യമാക്കുന്ന തരത്തിൽ റോഡുകളിലെ വെള്ളം എത്രയും വേ​ഗം ഒഴുകി പോകുന്നതിന് നടപടികൾ സ്വീകരിക്കും. ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അതോറിറ്റികളെ സഹായിക്കുന്നതിന് പൊതുശുചീകരണ, റോഡ് വർക്ക് വിഭാഗങ്ങളിലെ ഫീൽഡ് ടീമുകളും രം​ഗത്തുണ്ട്.

വാട്‌സ്ആപ്പ് വഴിയും സേവന വകുപ്പിന്റെ എമർജൻസി ഡിപ്പാർട്ട്‌മെന്റിന്റെ നമ്പർ 139 എന്ന ഹോട്ട്‌ലൈൻ സേവനത്തിലൂടെയും പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നുമുള്ള പരാതികൾ കൈകാര്യം ചെയ്യാൻ ക്ലീനിംഗ് ടീമുകൾ ശ്രദ്ധിക്കുന്നുണ്ട്.  വെള്ളം കെട്ടിക്കിടക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതിനും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് സഹായം നൽകുന്നതിനും മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമുണ്ടെന്നും അധികൃതർ വിശദീകരിച്ചു.

അതോടൊപ്പം കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത് ഇന്ന് വൈകിട്ടുവരെ മഴ തുടരുമെന്നാണ്. നേരിയതോ ശക്തമായതോ ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി വിശദീകരിച്ചു.

Related News