മൈഗ്രെയ്ൻ കുവൈത്തിന്റെ ഉത്പാദന ക്ഷമത കുറയ്ക്കുന്നുവെന്ന് വിദ​ഗ്ധൻ

  • 21/11/2023



കുവൈത്ത് സിറ്റി: വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉൽപ്പാദനക്ഷമത കുറയുന്നതിന് മൈഗ്രെയ്ൻ കാരണമാകുന്നുണ്ടെന്ന് കുവൈത്ത് ന്യൂറോളജിക്കൽ അസോസിയേഷൻ പ്രസിഡന്റും ന്യൂറോളജി പ്രൊഫസറുമായ ഡോ. ജാസിം അൽ ഹാഷെൽ. നാഡീവ്യവസ്ഥയിൽ മൈഗ്രെയ്ൻ ഉണ്ടാക്കുന്ന കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. കുവൈത്തിലെ മൈഗ്രെയിനുകളുടെ നിരക്ക് 23 ശതമാനത്തിലെത്തി. ഇത് സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഉൾപ്പെടെ കാരണമാകുന്നുണ്ട്.

ഹെൽത്ത് കെയർ പ്രൊഫഷണലുകളെ, പ്രത്യേകിച്ച് ന്യൂറോളജി, ഫാമിലി മെഡിസിൻ എന്നീ മേഖലകളിൽ ബോധവൽക്കരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയുണ്ടെന്നും ഡോ. അൽ ഹാഷൽ പറഞ്ഞു. തലവേദന, മൈഗ്രെയ്ൻ എന്നിവയുമായി ബന്ധപ്പെട്ട സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്. സ്‌മാർട്ട്‌ഫോണുകളുടെയും കമ്പ്യൂട്ടർ സ്‌ക്രീനുകളുടെയും അനുചിതമായ ഉപയോഗവും സാങ്കേതിക പുരോഗതി മൈഗ്രെയിനുകളുടെ വ്യാപനം വർധിപ്പിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News