​ഗാസയ്ക്ക് സഹായം; കുവൈത്തിൽ നിന്നുള്ള 25-ാമത്തെ വിമാനം പുറപ്പെട്ടു

  • 21/11/2023


കുവൈത്ത് സിറ്റി: ദുരിതമനുഭവിക്കുന്ന ​ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി കുവൈത്തിൽ നിന്നുള്ള 25-ാമത്തെ വിമാനം പുറപ്പെട്ടു. ഈജിപ്തിലെ അൽ അരിഷ് എയർപ്പോർട്ടിലേക്കാണ് വിമാനം പുറപ്പെട്ടത്. ഭക്ഷണസാധനങ്ങൾ, ടെന്റുകൾ, പുതപ്പുകൾ, മൂന്ന് ആംബുലൻസുകൾ എന്നിവയുൾപ്പെടെ 40 ടൺ സാധനങ്ങളാണ് വിമാനത്തിലുള്ളത്. ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷനുമായി സഹകരിച്ചും മേൽനോട്ടത്തിലുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അൽ സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്ക്സ് ഡയറക്ടർ ജനറൽ ധാരി അൽ ബൈജാൻ പറഞ്ഞു.

കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളും സഹകരിച്ചാണ് ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ തുടരുന്നത്. ബോംബാക്രമണത്തിന്റെ ഫലമായി ഗാസ മുനമ്പിലെ സഹോദരങ്ങൾ അനുഭവിക്കുന്ന നിലവിലെ ദുരിതം നിറഞ്ഞ സാഹചര്യങ്ങൾക്കിടയിൽ, ആവശ്യമായ എല്ലാ മാനുഷിക സാമഗ്രികളും നൽകാനുള്ള നിരന്തരമായ പരിശ്രമങ്ങൾ തുടരുമെന്നും ധാരി അൽ ബൈജാൻ പറഞ്ഞു.

Related News