30 വർഷത്തിനിടെ കുവൈത്തിൽ ജുവനൈലുകൾ കൊലപ്പെടുത്തിയത് 114 പേരെ

  • 21/11/2023



കുവൈത്ത് സിറ്റി: ജുവനൈൽ പ്രോസിക്യൂഷൻ സ്ഥാപിതമായതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക ഡിജിറ്റൽ ബുള്ളറ്റിൻ പുറത്തിറക്കി. 30 വർഷത്തിനിടെ അന്വേഷിച്ച കേസുകളുടെ എണ്ണം 67,480 ആണെന്നും അതിൽ 107,693 പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും ബുള്ളറ്റനിൽ വിശദീകരിക്കുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ 93.5 ശതമാനവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടേത് 6.5 ശതമാനവുമാണ്.

ഇവരിൽ തന്നെ ആകെ കുവൈത്തികളുടെ എണ്ണം 61.6 ശതമാനവും കുവൈത്തികളല്ലാത്തവരുടെ എണ്ണം 38.4 ശതമാനവുമാണ്. 30 വർഷത്തിനിടെ പ്രായപൂർത്തിയാകാത്തവർ നടത്തിയ കൊലപാതകങ്ങളുടെ എണ്ണം 114 ആണ്. പ്രായപൂർത്തിയാകാത്തവരുടെ കൊലപാതകശ്രമങ്ങളുടെ എണ്ണം 109 ആണ്.  ജുവൈനൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രായപൂർത്തിയാകാത്തവരുടെ പെരുമാറ്റത്തെക്കുറിച്ച് സമഗ്രമായ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടുള്ളത്.

Related News