കുവൈറ്റ് ആശുപത്രികളിൽ സംഭവിക്കുന്ന മരണങ്ങളുടെ കണക്കുകൾ പുറത്ത്; മരണപ്പെടുന്നവരിൽ ഭൂരിഭാഗവും പ്രവാസികൾ

  • 22/11/2023

 

കുവൈത്ത് സിറ്റി: ആശുപത്രികളിൽ സംഭവിക്കുന്ന മരണങ്ങളുടെ പ്രതിദിന ശരാശരി 17.9 ആണെന്ന് ആരോ​ഗ്യ മന്ത്രാലയ റിപ്പോർട്ട്, കഴിഞ്ഞ വർഷത്തെ കണക്കുകളാണ് പുറത്ത് വിട്ടിട്ടുള്ളത്. ഹൃദയ സംബന്ധമായ അസുഖങ്ങളും മുഴകളുമാണ് മരണത്തിന്റെ രണ്ട് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ട്യൂമറുകൾ ബാധിച്ചുള്ളവ ഒഴികെയുള്ള മരണങ്ങളുടെ കണക്ക് പരിശോധിക്കുമ്പോൾ കുവൈത്തികളെക്കാൾ കൂടുതൽ ജീവൻ നഷ്ടമാകുന്നത് പ്രവാസികൾക്കാണ്.

കഴിഞ്ഞ വർഷം എല്ലാ ആരോഗ്യ മന്ത്രാലയ ആശുപത്രികളിൽ നിന്നും രോഗികളുടെ ശരാശരി പ്രതിദിന ഡിസ്ചാർജ് 527.5 രോഗികളാണ്. അതേസമയം, കുവൈത്തികൾ അല്ലാത്തവരിലെ പെൺ ജനന നിരക്ക് കൂടുതലാണ്. കുവൈത്തികളുടെ കാര്യം വരുമ്പോൾ ഇത് നേരെ മറിച്ചുമാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന ജനനനിരക്ക് മുബാറക് അൽ കബീർ ഗവർണറേറ്റിലും ഏറ്റവും കുറഞ്ഞ ക്രൂഡ് മരണനിരക്ക് അൽഅഹമ്മദി ഗവർണറേറ്റിലുമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News