ചില പ്രൊഫഷനുകൾക്ക് ഒഴികെ പ്രവാസികൾക്കുള്ള ഫാമിലി വിസകൾ അനുവദിക്കാതെ കുവൈത്ത്

  • 22/11/2023

  


കുവൈത്ത് സിറ്റി: ഡോക്‌ടർമാർ പോലുള്ള ചില വിഭാഗങ്ങൾ ഒഴികെ പ്രവാസികൾക്കുള്ള ഫാമിലി വിസ കുവൈത്ത് അനുവദിച്ച് തുടങ്ങിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. വ്യത്യസ്ത വിസകളിൽ രാജ്യത്ത് വന്ന ശേഷം കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാതെയും റെസിഡൻസി നിയമം ലംഘിച്ചും കഴിയുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയാണ് മന്ത്രാലയം നടപ്പാക്കി വരുന്നത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിപുലമായ സുരക്ഷാ ക്യാമ്പയിനികളിലൂടെ റെസിഡൻസി നിയമം ലംഘിക്കുന്നവരുടെ പ്രശ്നം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഈ വർഷം ആദ്യം മുതൽ എല്ലാ ഗവർണറേറ്റുകളിലും ആയിരക്കണക്കിന് തൊഴിൽ നിയമ ലംഘകരെയാണ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ സെക്‌ടർ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ നടപടികൾ രാജ്യത്ത് നിയമലംഘകരുടെ എണ്ണം കുറച്ചു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി രാജ്യത്തുടനീളം സുരക്ഷാ ക്യാമ്പയിനുകൾ നടന്നുകൊണ്ടിരിക്കുകയാണ്, ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ മേഖലകളും ഈ ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

Related News