കുവൈത്തിലെ സ്വകാര്യ ആശുപത്രിക്ക് കനത്ത തിരിച്ചടി; തെറ്റായ രോ​ഗനിർണയത്തിന് നഷ്ടപരിഹാരം നൽകണം

  • 22/11/2023



കുവൈത്ത് സിറ്റി: തെറ്റായ രോ​ഗ നിർണയം നടത്തിയ സ്വകാര്യ ആശുപത്രി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. 8,800 ദിനാർ നഷ്ടപരിഹാരമായി നൽകണമെന്നാണ് സിവിൽ അപ്പീൽസ് കോടതിയുടെ ഉത്തരവ്. രോഗനിർണയത്തിലെ പിഴവ് മൂലമുള്ള ധാർമിക നഷ്ടപരിഹാരവും നിയമപരമായ ഫീസിന്റെയും മൂല്യമാണിത്. ഒരു കുവൈത്തി പൗര ചികിത്സയുടെ ഭാ​ഗമായി സ്വകാര്യ ആശുപത്രിയിൽ പോയെങ്കിലും ആശുപത്രിയിലെ ഡോക്ടർമാർ ശരിയായ രോഗനിർണയം നടത്തിയില്ല.

പരാതിക്കാരന്റെ കേസ് കൈകാര്യം ചെയ്യുന്നതിൽ ആശുപത്രി ജീവനക്കാർ മെഡിക്കൽ തത്വങ്ങൾ ലംഘിച്ചുവെന്ന് തെളിയിക്കാനുള്ള തെളിവുകളുടെ അഭാവത്തിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കേസ് തള്ളിയിരുന്നു. തുടർന്ന് അപ്പീൽ കോടതിയിൽ എത്തിയപ്പോൾ കുവൈത്ത് സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മെഡിസിൻ പ്രൊഫസർമാരുടെ ത്രികക്ഷി സമിതിയെ പരിശോധിക്കാൻ ചുമതലപ്പെടുത്തി, ഈ സമിതി നൽകിയ റിപ്പോർട്ടിന്റെ കൂടെ അടിസ്ഥാനത്തിലാണ് കോടതി തുടർ നടപടികൾ സ്വീകരിച്ചത്.

Related News