കുവൈത്തിലേക്ക് പുകയില ഉത്പന്നം കടത്താനുള്ള ശ്രമം തകർത്ത് കസ്റ്റംസ്

  • 22/11/2023



കുവൈത്ത് സിറ്റി: വിമാനത്താവളം വഴി രാജ്യത്തേക്ക് പുകയില കടത്താനുള്ള ശ്രമം തകർത്ത് അധികൃതർ. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാ​ഗം നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച വൻതോതിലുള്ള പുകയില കണ്ടെത്തിയത്. രാജ്യത്തേക്ക് വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും എത്തിച്ച ഒരു കണ്ടെയ്‌നറിനുള്ളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് വെയർഹൗസ് ഡയറക്ടർ മുഹമ്മദ് ഗരീബ് അൽ സെയ്ദി, കസ്റ്റംസ് വെയർഹൗസ് കൺട്രോളർ നാസർ അൽ ദൽമാനി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. 

ചരക്കിന്റെ ബില്ലിൽ "വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും" ആണ് അടങ്ങിയിരിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ശ്രദ്ധാപൂർവ്വം നടത്തിയ പരിശോധനയിൽ ഒളിപ്പിച്ച നിലയിലുള്ള പുകയിലെ പിടികൂടുകയായിരുന്നുവെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. ഇവ ഇറക്കുമതി ചെയ്തയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Related News