15 പുതിയ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈറ്റ്

  • 22/11/2023


കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അൽ ദുറ കമ്പനി കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള കരാർ ഒപ്പിടാൻ പതിനഞ്ചോളം രാജ്യങ്ങളുമായി ചർച്ച നടത്തുന്നു. ബംഗ്ലാദേശിന് പുറമെ നേപ്പാൾ, ഘാന, വിയറ്റ്നാം, ഉഗാണ്ട, സിയറ ലിയോൺ, ടാൻസാനിയ, കാമറൂൺ, മഡഗാസ്കർ, ഐവറി കോസ്റ്റ്, ബുറുണ്ടി, സിംബാബ്‌വെ, ഗിനിയ, മാലി, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളുമായാണ് ചര്‍ച്ചകളെന്നാണ് റിപ്പോര്‍ട്ട്. റിക്രൂട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതിന് ചില രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ അനുമതിക്കായി കമ്പനി കാത്തിരിക്കുകയാണ്.

Related News