സൗജന്യ ടിക്കറ്റുകൾ നൽകുന്നു; സ്ഥിരീകരിച്ച് കുവൈത്ത് എയര്‍വേയ്സ്

  • 22/11/2023



കുവൈത്ത് സിറ്റി: ബ്രാൻഡിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കോംപ്ലിമെന്ററി ടിക്കറ്റുകളും അധിക ബാഗേജ് അലവൻസും നൽകുന്നത് ദീർഘകാലമായുള്ള ഒരു സമ്പ്രദായമാണെന്ന് കുവൈത്ത് എയര്‍വേയ്സ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങളോട് പ്രതികരിക്കുകയായിരുന്നു കമ്പനി. വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഔദ്യോഗിക ഏജൻസികൾക്കും സൗജന്യ ടിക്കറ്റുകളും അധിക ലഗേജുകളും അനുവദിക്കുന്നതിന് ഡയറക്ടർ ബോർഡ് ചെയർമാന് അധികാരമുണ്ടെന്ന് കമ്പനി അറിയിച്ചു. ബ്രാൻഡിനെ ശക്തിപ്പെടുത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ മുൻ വർഷങ്ങളിൽ ഇത്തരത്തില്‍ സൗജന്യ ടിക്കറ്റുകളും അധിക ലഗേജുകളും നല്‍കിയിട്ടുണ്ടെന്ന് എയർലൈൻ വ്യക്തമാക്കി. നിലവിലെ ഡയറക്ടർ ബോർഡ് ഈ സമ്പ്രദായം രേഖാമൂലം ഔപചാരികമാക്കാൻ നടപടികൾ കൈക്കൊള്ളുകയും കർശനമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരികയും ചെയ്തിട്ടുണ്ട്.

Related News